കോഴിക്കോട്: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് സ്വയം സ്‌കൂട്ടറോടിച്ച് എത്തിയ രോഗിക്ക് ദാരുണമരണം. വേദനസഹിച്ച് സ്വയം സ്‌കൂട്ടറോടിച്ച് ആശുപത്രിയിലെത്തിയെങ്കിലും പ്രാഥമിക പരിശോധനയ്ക്കിടെ തന്നെ മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു സംഭവം. താമരശ്ശേരി കാരാടിയിലെ മത്സ്യവ്യാപാരി കുടുക്കിലുമ്മാരം അരയറ്റകുന്നുമ്മൽ അബ്ബാസ് (58) ആണ് മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് അബ്ബാസ് ആശുപത്രിയിലെത്തിയത്. യാത്രയ്ക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഇയാൾ സ്വയം സ്‌കൂട്ടർ ഓടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. എന്നാൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി ഇസിജി എടുക്കുമ്പോൾ അബ്ബാസ് ഛർദ്ദിച്ചു. അവിടെ വെച്ച് തന്നെ മരണവും സംഭവിക്കുകയായിരുന്നു.
Discussion about this post