കല്ലമ്പലം: പ്രായപൂർത്തിയാകാത്ത ആറ് മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കമിതാക്കളെ പോലീസ് പിടികൂടി. മണമ്പൂർ പെരുങ്കുളം ബി.എസ് മൻസിലിൽ സജിമോൻ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടിൽ ഷഹന (34) എന്നിവരെയാണ് പോലീസ് അരസ്റ്റ് ചെയ്തത്. ഇരുവരും അവരവരുടെ മൂന്ന് മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്.
കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടിയത്. സജിമോനും വിവാഹിതനാണ്. ഇയാൾക്കും മൂന്നു മക്കളുണ്ട്.
അതേസമയം, പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് ബാലനീതി നിയമപ്രകാരമാണ് പള്ളിക്കൽ പോലീസ് കേസെടുത്തത്. ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിനിടെയാണ് അഞ്ചലുള്ള സുഹൃത്തിന്റെ വീട്ടിൽ ഇവരുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ഇവിടെ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുൻപും രണ്ടുതവണ ഷഹന കാമുകൻമാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്. അന്നും പോലീസ് ഇടപെടലിൽ തിരിച്ചെത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post