ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് ഫോട്ടോഗ്രാഫർ അരുൺ രാജ് നായർ നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. മകളുടെ നല്ല ഭാവിക്കായുള്ള കഷ്ടപ്പാടിൽ അച്ഛനു പലതും ത്യജിക്കേണ്ടി വന്നു. എന്നാൽ തന്റെ നേട്ടത്തിലൂടെ അവഗണിച്ചവർക്കു മുമ്പിൽ അച്ഛന് അഭിമാനത്തോടെ തലയുയർത്തി നിൽക്കാനുള്ള അവസരം മകൾ ഒരുക്കുന്നതാണ് ഫോട്ടോ സ്റ്റോറിയുടെ പ്രമേയം.
ശ്രദ്ധേയമായ കൺസപ്റ്റ് ഷൂട്ടുകൾ അരുൺ രാജ് മുൻപും ഒരുക്കിയിട്ടുണ്ട്. സ്ത്രീപക്ഷ ആശയങ്ങളായിരുന്നു ഫോട്ടോ സ്റ്റോറിയിൽ കൂടുതലും പ്രമേയമാകാറുള്ളത്. ഇതു മുൻനിർത്തി പലരും വിമർനം ഉന്നയിച്ചിരുന്നു. സ്ത്രീ സംബന്ധമായ വിഷയങ്ങൾ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്നതിനാലാണ് ഇത്തരം ഷൂട്ടുകൾ ചെയ്യുന്നത് എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
‘ആ വാർത്ത സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം, ബിജെപി വിട്ട് എങ്ങോട്ടുമില്ല’ വിശദീകരണവുമായി സുരേഷ് ഗോപി
ഇതാണ് ഒരു അച്ഛന്റെ ജീവിതം ആസ്പദമാക്കിയുള്ള ഫോട്ടോ സ്റ്റോറി ചെയ്യാൻ പ്രചോദനമായതെന്ന് അരുൺ പറയുന്നു. മുന്നൊരുക്കത്തിനായി ഒരുപാട് സമയം കിട്ടിയില്ലെങ്കിലും പരമാവധി മികച്ചതാക്കാൻ ശ്രമിച്ചുവെന്ന് അരുൺ കൂട്ടിച്ചേർത്തു. നിരവധി അഭിനന്ദനങ്ങൾ ലഭിച്ചതായും ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അരുൺ പറയുന്നു. ബിപിൻ, അനർഘ സനൽകുമാർ, അനന്തു.കെ.പ്രകാശ് എന്നിവരാണ് ഫോട്ടോ സ്റ്റോറിയിലെ അഭിനേതാക്കൾ.
Discussion about this post