തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാന്‍ തയ്യാറാകാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റെന്ന് മന്ത്രി തോമസ് ഐസക്ക്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നവോത്ഥാനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവരാണെന്നും കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നത് ബാങ്കാണ്. വായ്പ നിഷേധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
വനിത മതിലിന് ആരെയും നിര്‍ബന്ധിക്കില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. വയോജന പെന്‍ഷന്‍ ലഭിക്കുന്നവരില്‍ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വനിതാ മതിലില്‍ പങ്കെടുക്കാത്തവരുടെ വായ്പ അടക്കം വൈകിപ്പിക്കുമെന്ന ഭീഷണിയുമുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.