പിസി ജോർജ് ഭർതൃപിതാവായല്ല, തന്റെ സ്വന്തം അച്ഛനായേ കരുതിയിട്ടൊള്ളൂവെന്ന് പാർവതി ഷോൺ. പിസി ജോർജ് നല്ലൊരു മനുഷ്യനാണെന്നും എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനാണെന്നും ജഗതിയുടെ മകളു കൂടിയായ പാർവതി കൂട്ടിച്ചേർത്തു. ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്.
ഇവിടുത്തെ മികച്ച കുടുംബനാഥനാണ് അദ്ദേഹം. മറ്റൊരു മതത്തിൽനിന്നു വന്ന ഒരാളായി ഇവിടത്തെ അച്ഛനും അമ്മയും ഒരിക്കലും എന്നെ കരുതുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. സ്വന്തം മകളായാണു കണ്ടിട്ടുള്ളത്. വിവാഹിതരായി 13 വർഷം പിന്നിട്ടിട്ടും മറ്റൊരു വീട്ടിലേക്കു മാറണം എന്നു ഞാനും ഷോണും ചിന്തിക്കുക പോലും ചെയ്യാത്തത് ഇതെല്ലാം കൊണ്ടാണെന്നും പാർതി പറയുന്നു.
പാർവതി ഷോണിന്റെ വാക്കുകൾ;
ഭർതൃപിതാവായല്ല സ്വന്തം അച്ഛനായേ അദ്ദേഹത്തെ കരുതിയിട്ടുള്ളൂ. നല്ലൊരു മനുഷ്യനാണ്. മനസ്സിൽ ഒന്നും വയ്ക്കാറില്ല. എല്ലാം വെട്ടിത്തുറന്നു പറയും. ആരെയും ശത്രുവായി കരുതാറില്ല. മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്തയാണ് എപ്പോഴും. അദ്ദേഹം ഇപ്പോൾ എംഎൽഎ അല്ല. എന്നിട്ടും ഈ വീട്ടിലെ തിരക്കിനു കുറവില്ല. സഹായം ചോദിച്ച് വരുന്നവർക്കായി വീടിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുന്നു.
ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. ഇവിടുത്തെ മികച്ച കുടുംബനാഥനാണ് അദ്ദേഹം. മറ്റൊരു മതത്തിൽനിന്നു വന്ന ഒരാളായി ഇവിടത്തെ അച്ഛനും അമ്മയും ഒരിക്കലും എന്നെ കരുതുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. സ്വന്തം മകളായാണു കണ്ടിട്ടുള്ളത്. വിവാഹിതരായി 13 വർഷം പിന്നിട്ടിട്ടും മറ്റൊരു വീട്ടിലേക്കു മാറണം എന്നു ഞാനും ഷോണും ചിന്തിക്കുക പോലും ചെയ്യാത്തത് ഇതെല്ലാം കൊണ്ടാണ്. വിവാഹശേഷം എന്റെ മിക്ക സുഹൃത്തുക്കളും മാറി താമസിച്ചു. പക്ഷേ അപ്പനെയും അമ്മയെയും വിട്ട് മാറി താമസിക്കാൻ ഞങ്ങൾക്കാവില്ല. ഷോണിന് എപ്പോഴും തിരക്കാണ്. ഞാനാണ് അവർക്കൊപ്പം എപ്പോഴും ഉള്ളത്.
മാതാപിതാക്കളെ ഒറ്റപ്പെടാൻ അനുവദിക്കരുത്. അവർക്കൊപ്പം പരമാവധി സമയം ചെലവഴിക്കുക. അതിലൂടെ മാത്രമേ നമ്മുടെ മക്കൾക്കു നല്ല മാതൃകയാകാൻ നമുക്കു കഴിയൂ. നമ്മുടേതായ ലോകത്തിലേക്കു ചുരുങ്ങാതെ എല്ലാവരെയും പരിഗണിച്ചും സ്നേഹിച്ചും മുന്നോട്ടു പോകാനാവണം.
Discussion about this post