‘എനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണമെന്നാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ല, സഹായിക്കണം’ അഭ്യർത്ഥനയുമായി പെൺകുട്ടി, ശൈശവ വിവാഹം തടഞ്ഞ് കളക്ടർ

Child Marriage | Bignewslive

കോഴിക്കോട്: കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം നടന്നത്. പെൺകുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്.

‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’! ഗുരുവായൂരപ്പന്റെ ‘ഥാര്‍’ സ്വന്തമാക്കിയ വിഘ്‌നേഷ് വിജയകുമാര്‍ മുഖ്യാതിഥിയായെത്തും; കോളേജില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിന് 2 ലക്ഷം രൂപ സഹായവും

തനിക്ക് പഠിക്കണമെന്നും വിവാഹത്തിന് സമ്മതമല്ലെന്നും പെൺകുട്ടി അധികൃതരെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ ഉടൻ വിവരം ബേപ്പൂർ പൊലീസിന് കൈമാറി. തുടർന്ന് സബ് കളക്ടർ ചെൽസാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.

പ്ലസ് വൺ വിദ്യാർത്ഥിയാണ് പെൺകുട്ടി. തന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുകാർ കല്യാണം നടത്താൻ തീരുമാനിച്ചതോടെയാണ് ചൈൽഡ് ലൈനെ ബന്ധപ്പെട്ടത്. തനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണം എന്നതാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ലെന്നും, സഹായിക്കണമെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇടപെട്ടു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടി ചടങ്ങ് നിർത്തി വെപ്പിക്കുകയായിരുന്നു.

ഡോക്ടര്‍ ഏത് ദിവസം ഉണ്ടാകുമെന്ന് കോള്‍, അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്ന് മറുപടി; ആശുപത്രി ജീവനക്കാരിയുടെ പണി പോയി

ജില്ലാ കലക്ടർ, സബ് കലക്ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫീസർ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ബേപ്പൂർ പൊലീസ്, ജുവനൈൽ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. പെൺകുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി.

ശിശുക്ഷേമ സമിതിയുടെ ചുമതലയിൽ ഗേൾസ് ഹോമിൽ പെൺകുട്ടിക്ക് താൽക്കാലിക താമസം ഒരുക്കുകയും ചെയ്തു. ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്ട്രേറ്റ് ബുധനാഴ്ച തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നാണ് കുടുംബത്തിന്റെ പക്ഷം.

Exit mobile version