തിരുവനന്തപുരം: ക്ഷേത്രങ്ങളിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു നിലപാടും അംഗീകരിക്കില്ല. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ഒരു ശ്രമവും നടക്കില്ല. മകരവിളക്ക് കാലം സുഗമമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന കടകംപള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രന്‍പിള്ള രംഗത്തെത്തിയിരുന്നു.
ശബരിമലയിലേക്ക് സ്ത്രീകള്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ സുപ്രീം കോടതി വിധിക്കെതിരാണ്. അങ്ങനെ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.