ഗുരുവായൂര്‍: ഗുരുവായൂരപ്പന് ദക്ഷിണ കിട്ടിയ ഥാര്‍ ‘സ്വന്തമാക്കിയ പ്രവാസി വ്യവസായി വിഘ്നേഷ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സംഘടിപ്പിക്കുന്ന
‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’ ഗ്രാന്‍ഡ് റീയൂണിയന്‍ പ്രോഗ്രാമില്‍ മുഖ്യാതിഥികളിലൊരായി എത്തും.
ചടങ്ങില്‍ കോളേജില്‍ അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ ഉണ്ടാക്കുന്ന പാര്‍ക്ക് നിര്‍മാണത്തിലേക്കുള്ള 2 ലക്ഷം രൂപയുടെ ചെക്ക് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ പിഎസ് വിജോയിക്ക് വിഘ്‌നേഷ് വിജയകുമാര്‍ കൈമാറും
1964 ല്‍ രൂപീകൃതമായ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള, ശ്രീകൃഷ്ണ കോളേജില്‍ ആദ്യമായാണ് ഔദ്യോഗികമായി ലോകത്തെല്ലായിടത്തുമുള്ള, ആദ്യ ബാച്ചുമുതലുള്ളവര്‍ ഒത്തു ചേരുന്നത്.
അലുംനിയുടെ നേതൃത്വത്തില്‍ കോളേജില്‍ ഉണ്ടാക്കുന്ന പാര്‍ക്കിന്റെ നിര്‍മ്മാണത്തിലേക്കുള്ള സഹായവും,’ഹൃദയത്തില്‍ ശ്രീകൃഷ്ണ’ പ്രോഗ്രാമിന്റെ പ്രധാന സ്‌പോണ്‍സറും ആവാനുള്ള സന്നദ്ധത wealth -i ദുബൈ ഓഫീസില്‍ ചെന്ന് കണ്ട അലുംനി അസോസിയേഷന്‍ പ്രസിഡന്റ് കെ ഐ ഷെബീറിനോടും പ്രവാസി കോര്‍ഡിനേറ്റര്‍ ഷെക്കീര്‍ ഹുസൈനോടും വിഘ്‌നേഷ് വിജയകുമാര്‍ അറിയിക്കുകയായിരുന്നു.
എല്ലാ വര്‍ഷവും ഇന്റര്‍വ്യൂ നടത്തി കോളേജിലെ മിടുക്കന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി അവസരം നല്‍കുമെന്നും അദ്ദേഹം അലുംനി ഭാരവാഹികളോട് പറഞ്ഞു.
ഗുരുവായൂരപ്പന്റെ ഥാര്‍ ‘സ്വന്തമാക്കി വാര്‍ത്തയില്‍ നിറഞ്ഞ വിഘ്‌നേഷ് വിജയകുമാര്‍ ആദ്യമായാണ് അതിനു ശേഷം ഗുരുവായൂരില്‍, അലുംനി അസോസിയേഷന്റെ ക്ഷണ പ്രകാരം എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.