കൊച്ചി: നടന്‍ വിനായകന് എതിരെ ഉയരുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി. വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലെന്നും മൃദുല ദേവി പറയുന്നു.
വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താന്‍ ഒരു കാലത്തും യോജിക്കില്ലെന്നും മൃദുല ദേവി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയിലായിരുന്നു മൃദുല ദേവിയുടെ പ്രതികരണം.
വിനായകന്റെ ജാതിയും നിറവും ആണ് ഈ പ്രകോപന ചോദ്യങ്ങള്‍ക്ക് പിന്നിലെ കാരണം. നിറം എന്ന് പറഞ്ഞാല്‍ വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ്. അതിവിടെ ഒരു നടന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകന്റെ ജാതി കാരണമാണ് ‘താന്‍’ എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും, മൃദുല ദേവി വ്യക്തമാക്കുന്നു.
തീര്‍ച്ചയായിട്ടും എന്റെ ഒരു കേസ് അവിടെ നില്‍ക്കുന്നുണ്ട്. എങ്കില്‍പ്പോലും അന്ന് ഞാന്‍ പറഞ്ഞ വാക്കില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് ഞാന്‍ ഒരു കാലത്തും യോജിക്കില്ല. വിനായകനോട് മാത്രമാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ പെരുമാറുന്നതും വയലന്‍സ് ക്രിയേറ്റ് ചെയ്യുന്നതെങ്കില്‍ അത് ജാതി കൊണ്ട് മാത്രമാണ്. അപ്പോഴും അദ്ദേഹം ഇവിടെ പിടിച്ചു നില്‍ക്കുന്നു എന്നതില്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട്”, അവര്‍ പറഞ്ഞു.