തിരുവനന്തപുരം: ഇന്ന് രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും. വിവാഹവാർഷിക ദിനത്തിൽ ഭാര്യ വീണയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് വിവാഹ വാർഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചരണങ്ങളുടെ വേദന വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുകയാണ് വീണയെന്നും മന്ത്രി റിയാസ് കുറിക്കുന്നു.
2020 ജൂൺ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ മുഹമ്മദ് റിയാസ് ലളിതമായ ചടങ്ങിൽ വെച്ച് വിവാഹം ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയാണ് റിയാസ്.
മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പ്:
ഇന്ന് വിവാഹ വാർഷികം…
നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,
ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,
വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവൾ ??