കോഴിക്കോട്: റോഡ് മുറിച്ചു കടക്കവെ സ്കൂട്ടറിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവർ അലിയാണ് മരിച്ചത്.
സ്കൂളിലേക്കിറങ്ങവേ വീടിനടുത്ത് വച്ച് അപകടത്തിൽ മരിച്ചത്. തന്റെ ഏക മകന്റെ വിയോഗം നേരിൽ കണ്ടതിന്റെ പകപ്പിലാണ് നസീമ ഇപ്പോൾ. സ്കൂൾ ബസ് കാത്തുനിൽക്കെ ഉമ്മയുടെ കൈ വിട്ട് റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് സ്കൂട്ടറിടിച്ചത്.
മൊടക്കല്ലൂരിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നസീമയെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ് കുടുംബം.
Discussion about this post