‘പ്രതിഷേധം… പ്രതിഷേധം’ മുദ്രാവാക്യവുമായി വിമാനത്തിലും എത്തിയ പ്രതിഷേധക്കാരെ തടഞ്ഞ് ഇപി ജയരാജൻ; തല്ലിയെന്ന് പ്രതിഷേധക്കാരും!

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ പരാമർശങ്ങളിൽ ആടിയുലയുകയാണ് ഇന്ന് കേരളം. പൊതുപ്രവർത്തനങ്ങളിലേയ്ക്ക് ഇറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ പലയിടങ്ങളിലും കരിങ്കൊടി ഉയർത്തിയും മുദ്രാവാക്യവും വിളിച്ചും പ്രതിഷേധിക്കുകയാണ് പ്രതിപക്ഷവും യൂത്ത് കോൺഗ്രസും. പലയിടത്തും സംഘർഷാവസ്ഥയാണ് പ്രതിഷേധക്കാർ സൃഷ്ടിക്കുന്നത്.

ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു; അസംഭവ്യമെന്ന് പിതാവ് ശക്തി കപൂർ

ഒടുവിലായി, മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി എത്തിയതാണ് റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് നേരെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിട്ടത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനാണ്. വിമാനത്തിനുള്ളിൽ പ്രതിഷേധമെന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയത് ഭീകരപ്രവർത്തനമാണെന്ന് ഇപി ജയരാജൻ പറഞ്ഞു.

തിങ്കളാഴ്ച കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേയാണ് വിമാനത്തിനുള്ളിൽ പ്രതിഷേധ വിളികൾ ഉയർന്നത്.കറുത്ത വസ്ത്രമണിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ മുദ്രവാക്യം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കുനേരെ നടന്നെത്തിയ പ്രതിഷേധക്കാരെ ഇ.പി.ജയരാജനാണ് തള്ളിമാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സൈബറിടത്ത് നിറയുകയാണ്.

മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവർക്കുണ്ടായിരുന്നത്. മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു ഇവർ. എല്ലാ യാത്രക്കാരും സ്തംഭിച്ച് നിൽക്കുകയായിരുന്നു. കോറിഡോറിൽ താൻ തടഞ്ഞില്ലായിരുന്നെങ്കിൽ ഇവർ അക്രമിക്കും. വി.ഡി.സതീശൻ ഇതിൽ മറുപടി പറയണം. അദ്ദേഹമാണ് ഇവർക്ക് പ്രചോദനം നൽകിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധക്കാരെ പിന്നീട് പോലീസ് ഇവരെ ബലമായി കീഴ്പ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർദീൻ മജീദ്, നവീൻകുമാർ എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പ്രതിഷേധിക്കാൻ എഴുന്നേറ്റതോടെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ അടിച്ചിട്ടെന്ന് ഫർദീൻ മജീദ് ആരോപിച്ചു. കണ്ണൂരിൽ നിന്ന് വിമാനത്തിൽ കയറിയിരുന്നുവെങ്കിലും തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തപ്പോൾ മാത്രമാണ് ഞങ്ങൾ എഴുന്നേറ്റത്. യാത്രക്കാരുടെ മുന്നിലിട്ട് ഇ.പി. ജയരാജൻ മർദിച്ചെന്നും ഫർദീൻ ആരോപിച്ചു. അതേസമയം, ഇരുവരെയും തടയുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

രണ്ട് ആണ്‍മക്കള്‍, ഒരു മകള്‍; തിരിഞ്ഞു പോലും നോക്കാതെ മൂവരും! ജീര്‍ണ്ണിച്ച ഷെഡ്ഡില്‍ ഈ വൃദ്ധ ദമ്പതികള്‍ക്ക് ദുരിത ജീവിതം

ഇപി ജയരാജന്റെ വാക്കുകൾ;

‘കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. എല്ലാവരും ഇറങ്ങാൻ തയ്യാറായിരിക്കുന്ന സമയം രണ്ടഴമൂന്ന് പേർ ആക്രമിക്കാനുള്ള ലക്ഷ്യംവച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും ഇടനാഴിയുടെ നടുവിൽവച്ച് ഞാൻ തടഞ്ഞു. വയറുനിറയെ കള്ളുകുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് ഇവരെ. ഇതെന്ത് യൂത്ത് കോൺഗ്രസാണ്. ഭീകരപ്രവർത്തനങ്ങളിലേർപ്പെടുകയാണോ. ഭീകരപ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തിൽ ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ?.. അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണിത്’.

മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവർക്കുണ്ടായിരുന്നത്. മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു ഇവർ. എല്ലാ യാത്രക്കാരും സ്തംഭിച്ച് നിൽക്കുകയായിരുന്നു. കോറിഡോറിൽ താൻ തടഞ്ഞില്ലായിരുന്നെങ്കിൽ ഇവർ അക്രമിക്കും. വി.ഡി.സതീശൻ ഇതിൽ മറുപടി പറയണം. അദ്ദേഹമാണ് ഇവർക്ക് പ്രചോദനം നൽകിയിട്ടുള്ളതെന്നും ജയരാജൻ ആരോപിച്ചു.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വസ്ഥമായി യാത്ര ചെയ്യാൻ സാധിക്കില്ലെന്ന സ്ഥിതി എന്താണ് വ്യക്തമാക്കുന്നത് ? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോൺഗ്രസെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ‘വെള്ളമടിച്ചിട്ട് ഇവർക്ക് മര്യാദയ്ക്ക് സംസാരിക്കാൻ സാധിച്ചിരുന്നില്ല. ഉന്നത നേതാക്കൾ അറിയാതെ വിമാനത്തിനുള്ളിൽ അക്രമം നടത്താൻ സാധിക്കില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഭീകര സംഘടനകൾ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളൂ. ഇവിടെ അത് അരങ്ങേറിയിരിക്കുകയാണ്. നാളെ ഇവർ ബോംബുണ്ടാക്കി എറിയും. അതിലേക്കാണ് ഇവർ നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സമരങ്ങളൊന്നും ക്ലച്ച് പിടിക്കാത്തതുകൊണ്ട് ഭീകരപ്രവർത്തനത്തിന്റെ മാർഗം സ്വീകരിച്ചിരിക്കുകയാണ്.

Exit mobile version