കാട്ടാക്കട: അവശനിലയിൽ വഴിയിൽ കേഴമാനിനെ വനപാലകർ ചികിത്സ ഉറപ്പാക്കാതെ കൊണ്ടു പോയി കൊന്നു കറി വച്ചതായി ആരോപണം. ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ 10നാണ് സംഭവമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സംരക്ഷിത വിഭാഗത്തിലെ മൃഗത്തെ പരിപാലകർ തന്നെ കൊന്നു കറിവെച്ചിട്ടും ഗുരുതര കുറ്റകൃത്യം മറച്ചുവെയ്ക്കുകയാണ് ഉന്നതർ ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായി മേലുദ്യോഗസ്ഥർ സംഭവം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
അതേസമയം, മാനിനെ ഇറച്ചിയാക്കിയ സംഭവത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി അറിയുന്നു. 15 കിലോഗ്രാമോളം വലുപ്പമുള്ള കേഴമാൻ ചുളിയാമല വഴിയരികിൽ അവശയായി കിടക്കുന്നുവെന്ന് പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചത്.
തുടർന്ന് 2 വനപാലകർ സ്ഥലത്തെത്തി മാനിനെ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെത്തിക്കുകയും കൊന്ന് കറിയാക്കുകയുമായിരുന്നു.