കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത തന്റെ കൂട്ടാളികളെ മിടുക്കുണ്ടെങ്കില്‍ കേരള പോലീസ് കണ്ടുപിടിക്കട്ടെയെന്ന് മുംബൈ അധോലോക നായകന് രവി പൂജാരി. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിന് പിന്നില്‍ രവി പൂജാരിയാണെന്ന് കൊച്ചി സിറ്റി പോലിസ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിന് വിദേശത്തുനിന്ന് രവി പൂജാരിയുടെ ഫോണ്‍ സന്ദേശമെത്തിയത്. നടി ലീനയോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി സിറ്റി പോലിസിന് അറിയാമെന്നും വൈകാതെ തന്നെ അക്കാര്യം താന്‍ വെളിപ്പെടുത്തുമെന്നും രവി പൂജാരി ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു.
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിന് പിന്നില്‍ താനാണെന്ന് കഴിഞ്ഞ 19നാണ് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്. പോലീസ് മംഗലാപുരത്തും ബംഗളൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചത്. അതേ സമയം ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടംഗസംഘത്തെ ഇതുവരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മിടുക്കന്മാരാണെങ്കില് കൊച്ചി സിറ്റി പോലിസ് ഇവരെ കണ്ടുപിടിക്കട്ടെയെന്നാണ് രവി പൂജാരി പറയുന്നത്. പ്രതികളെ കണ്ടെത്താനാവാതെ പോലീസ് നട്ടം തിരിയുമ്പോളാണ് പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി രംഗത്തെത്തിയിരിക്കുന്നത്.
ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് നടത്തിയ ശേഷം നടി ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെടാന്‍ ചില കാരണങ്ങളുണ്ടെന്നും
അത് എന്താണെന്ന് പോലീസിന് അറിയാമെന്നും രവി പൂജാരി പറഞ്ഞു. ഇക്കാര്യം എന്താണെന്ന് വൈകാതെ ഏഷ്യാനെറ്റ് ന്യൂസിലൂടെ തന്നെ തുറന്നു പറയുമെന്നും രവി പൂജാരി വ്യക്തമാക്കി.
Discussion about this post