തിരുവനന്തപുരം: ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും ഷോക്കേറ്റ് ദാരുണാന്ത്യം. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ(65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. 11 കേ.വി വൈദ്യുതി ലൈനിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.
സഹോദരിക്ക് കൂട്ടിരിക്കാൻ എത്തി; ജനറൽ ആശുപത്രിയിലെ ഫാൻ പൊട്ടിവീണ് അജേഷിന് തലയിൽ അഞ്ച് തുന്നൽ
ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ സമീപത്ത് കൂടി പോകുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തോട്ടി തട്ടുകയായിരുന്നു. വൈദ്യുതി ആഘാതത്തിൽ ഇരുവരും തൽക്ഷണമാണ് മരണത്തിന് കീഴടങ്ങിയത്. വൈദ്യുതി പ്രഹരത്തിൽ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ അവസ്ഥയിലാണ്.
കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവർക്കും അടുത്ത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് എത്താൻ സാധിച്ചത്. സംഭവം സമയം ശക്തമായ മഴയും ഉണ്ടായിരുന്നു. തുടർ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റും.