അടിമാലി: ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ നടുറോഡിൽ രാത്രിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചെങ്കുളം നാലാനിക്കൽ 28കാരനായ ജിമ്മി കുര്യാക്കോസാണ് അറസ്റ്റിലായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പുത്തൻപുരയ്ക്കൽ 45കാരനായ ചന്ദ്രനാണ് ആരോരും തിരിഞ്ഞു നോക്കാില്ലാതെ നടുറോഡിൽ കിടന്ന് മരണപ്പെട്ടത്.
ചന്ദ്രന്റെ വിയോഗം നാടിനെയും ഒന്നടങ്കം സങ്കട കടലിലാഴ്ത്തി. സംഭവത്തിൽ ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണു ചെങ്കുളത്തിനു സമീപം റോഡരികിൽ നാട്ടുകാർ കണ്ടെത്തിയത്. അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിർത്തിയിരിക്കുന്നത് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. തുടർന്നാണ് ജിമ്മിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അന്വേഷണത്തിൽ നടുറോഡിൽ ഉപേക്ഷിച്ചു പോയതാണെന്ന് മൊഴി നൽകിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;
ചെങ്കുളത്തു വച്ചു ചൊവ്വാഴ്ച രാത്രി 9.30ന് ജിമ്മിയുടെ ബൈക്കിനു സുഹൃത്ത് ചന്ദ്രൻ കൈ കാണിച്ചു. ആനച്ചാലിലേക്കു പോകും വഴി ചെങ്കുളത്തിനടുത്തു വച്ചു ബൈക്ക് മറിഞ്ഞു. നൂലാമാലകളിൽ നിന്നൊഴിവാകാൻ റോഡരികിലേക്കു ചന്ദ്രനെ മാറ്റി കിടത്തിയ ശേഷം ജിമ്മി സ്ഥലംവിട്ടു.
നയന്‍സ്-വിക്കി സ്വപ്‌ന വിവാഹം: താരമായത് ‘ചക്ക ബിരിയാണി’
പിറ്റേന്നാണു മരിച്ച വിവരം അറിഞ്ഞതെന്നു ജിമ്മി മൊഴി നൽകി. വീഴ്ചയിൽ ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റതാണു മരണകാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്കു കേസ് റജിസ്റ്റർ ചെയ്തു ജിമ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post