തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ചെറുന്നിയൂർ പന്ത് വിളയിൽ 10-ാം ക്ലാസ് വിദ്യാർത്ഥിനി ചെള്ള് പനി ബാധിച്ചു മരിച്ചു. 15കാരിയായ അശ്വതിയാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് അശ്വതി മരിച്ചത്. വർക്കല ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായി
സിഐടിയു മരക്കടമുക്ക് യൂണിയൻ പ്രസിഡന്റ് ഷാജി ദാസിന്റെയും അനിതയുടെയും മകളാണ്. ചെള്ളുപനി (സ്ക്രബ് ടൈഫസ്) ബാധിച്ച് പെൺകുട്ടി മരണമടഞ്ഞ സംഭവത്തിൽ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദർശിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.
ജില്ലാ മെഡിക്കൽ ഓഫിസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജും ചെറുന്നിയൂർ പ്രദേശവും സന്ദർശിക്കും. ചെറിന്നിയൂർ മെഡിക്കൽ ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടിയും കൈകൊണ്ടു. ചെള്ളുപനിയെപ്പറ്റി എല്ലാവർക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post