നന്മയ്ക്ക് വേണ്ടി ട്രോളുകളും കുറിക്കു കൊളളുന്ന പരമാര്‍ശങ്ങളും; ന്യൂയോര്‍ക് പോലീസും, ക്വീന്‍സ് ലാന്‍ഡ് പോലീസും മാതൃകയാക്കുന്നത് കേരളാ പോലീസിനെ..! പോലീസ് പേജ് പഠിക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു; അഭിമാനം

തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ട്രോളുകളും കുറിക്കു കൊളളുന്ന പരമാര്‍ശങ്ങളും പുറത്തിറക്കുന്ന കേരളാ പോലീസിന് നിറകൈയ്യടി. കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു. കേരളാ പോലീസിന്റെ പരീക്ഷണം മാതൃകാപരമാണ്. ഇതേതുടര്‍ന്ന് വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് ഈ സൂത്ര വിദ്യയെ പറ്റിപഠനം നടത്തുന്നു.

പൊതുജന സമ്പര്‍ക്കത്തിന് വേണ്ടി നവമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വിലയിരുത്തുന്ന ഗവേഷണത്തില്‍ ഇന്ത്യയില്‍ നിന്നു കേരള പോലീസിനെയാണു തെരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ നിറഞ്ഞുനില്‍ക്കുകയാണ് കേരളാ പോലീസും ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ട്രോളുകളും.

നാവലുകൊണ്ട് പറഞ്ഞത് കൊണ്ട് മാത്രം ആരും അനുസരിക്കില്ല അത് പഴയ സംവിധാനമാണ്, പകരം നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയം നടത്തി കേരള പോലീസിന് ലഭിക്കുന്ന ജനപിന്തുണയാണ് പഠനവിഷയമാക്കിയത്. മൈക്രോസോഫ്റ്റ് ബംഗളൂരു ഗവേഷണകേന്ദ്രത്തിന്റെ കീഴില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകയായ ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെത്തി സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐജി മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.

ഇന്ത്യയില്‍ തന്നെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കേരള പോലീസിന്റെ പേജ് ന്യൂയോര്‍ക് പോലീസ്, ക്വീന്‍സ് ലാന്‍ഡ് പോലീസ് എന്നിവരെ പോലും പിന്നിലാക്കി ലോകശ്രദ്ധ നേടിയിരിന്നു. പുതുവത്സരത്തില്‍ 10 ലക്ഷം പേജ് ലൈക് എന്ന ലക്ഷ്യത്തിനായി പൊതുജനസഹായം തേടിയ കേരള പോലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

Exit mobile version