പക്ഷി എൽദോസ് എന്നപേരിൽ അറിയപ്പെട്ടിരുന്ന പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളിൽ എൽദോസ് അന്തരിച്ചു. ഭൂതത്താൻകെട്ട് വനത്തിൽ ആണ് മൃതദേഹംകണ്ടെത്തിയത്. എൽദോസിനെ കാണാനിലെന്ന പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
പ്രവാസി മലയാളിയെ കോടിപതിയാക്കി ഭാഗ്യദേവത; തിരുവനന്തപുരം സ്വദേശിയ്ക്ക് ഏഴരക്കോടി സമ്മാനം
കഴിഞ്ഞ ദിവസം എൽദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോതമംഗലം പൊലീസിൽ പരാതിനൽകിയിരുന്നു. ഇതു പ്രാകാരം പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വളരെക്കാലമായി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനീക്ഷണത്തിൽ സജീവമായിരുന്നു.
വിദേശിയർ അടക്കം നിരവധി പക്ഷിനിരീക്ഷകരും ഗവേഷകരുമായി സൗഹൃദം നിലനിർത്തിയിരുന്ന വ്യക്തിയായിരുന്നു എൽദോസ്. ആകാശവാണി കൃഷി പാഠം പരമ്പരകളിൽ വിജയിച്ചു കൃഷി ശാസ്ത്രജ്ഞർ ഉൾപ്പെടെ ഉള്ളവരുടെ കൂടെ അഖിലേന്ത്യ പര്യടനം നടത്തിയിട്ടുള്ള വ്യക്തിയാണ്.
തട്ടേക്കാട് പക്ഷിസങ്കേത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഇവിടുത്തെ പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും മറ്റുമുള്ള കൃത്യമായ പഠനവും ഇതുവഴി ലഭിച്ച അറിവുകളുമെല്ലാം ഇടക്കാലത്ത് എൽദോസ് മാധ്യമങ്ങളുമായി പങ്കിട്ടിരുന്നു. പക്ഷികളുടെ പിന്നാലെ നേരവും കാലവുമില്ലാതെയുള്ള നടപ്പ് കണ്ട് നാട്ടുകാർ നൽകിയ കീരീടമാണ് പേരിനൊപ്പമുള്ള’ പക്ഷി ‘ എന്ന പേര്.