തിരുവനന്തപുരം: 1978 ലെ കേരള സംസ്ഥാന ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന വിഡി ശകുന്തള ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥ. ഉപജീവനത്തിനായി പാളയം മാര്‍ക്കറ്റില്‍ 15 വര്‍ഷമായി പഴക്കച്ചവടം നടത്തുകയായിരുന്നു ശകുന്തള. രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന് സെന്ററില്‍ സ്വീപ്പര്‍ തസ്തികയില്‍ സ്ഥിര നിയമനം ലഭിച്ചിരിക്കുകയാണ് ശകുന്തളയ്ക്ക്.
കായിക മന്ത്രി ഇപി ജയരാജനാണ് ഉത്തരവ് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന് സെന്ററില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് വരികയാണ് ശകുന്തള. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ശകുന്തളയുടെ ദുരിത ജീവിതം അധികൃതരിലേക്ക് എത്തിയത്.
Discussion about this post