വർക്ക്‌ഷോപ്പ് തൊഴിലാളിയെ തുണച്ച് പുതിയ ലോട്ടറി ടിക്കറ്റായ ഫിഫ്ടി ഫിഫ്ടി; കൈവന്നത് ഒരു കോടിയുടെ ഭാഗ്യം

ചേർത്തല: സംസ്ഥാന ലോട്ടറി വകുപ്പ് ഞായറാഴ്ചകളിൽ തുടങ്ങിയ പുതിയ ലോട്ടറി ടിക്കറ്റായ ഫിഫ്ടി ഫിഫ്ടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ചേർത്തല സ്വദേശിയ്ക്ക്. ഒരു കോടിയുടെ ഭാഗ്യമാണ് ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളിയായ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻതറ നിവർത്തിൽ രാജേന്ദ്രനെ തേടി എത്തിയത്.

തനിച്ചാണെങ്കിലും ഞാന്‍ പൊരുതും! ‘പെണ്ണായി പോയത് കൊണ്ട് എല്ലാം സഹിക്കാന്‍ തയ്യാറല്ല’: പ്രമുഖ എഴുത്തുകാരനെതിരെ മീടു ആരോപണം

ലോട്ടറി തുകകൊണ്ട് പഴയ വീട് പൊളിച്ച് പുതിയ വീട് നിർമിക്കാനും മക്കളുടെ വിദ്യാഭ്യാസം നന്നായി നടത്താനുമാണ് ആഗ്രഹമെന്ന് രാജേന്ദ്രൻ പറഞ്ഞു. കോനാട്ടുശ്ശേരിയിലെ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളിയാണ് 52 കാരാനായ രാജേന്ദ്രൻ.

ഞായറാഴ്ച കിഴക്കേ കൊട്ടാരം സ്‌കൂളിന് സമീപത്ത് നിന്നാണ് രാജേന്ദ്രൻ ടിക്കറ്റ് എടുത്തത്. ആറ് വർഷം മുമ്പ് രണ്ടാം സമ്മാനമായി 15 ലക്ഷം രൂപയും രാജേന്ദ്രന് ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മിയാണ് രാജേന്ദ്രന്റെ ഭാര്യ.പ്ലസ് ടു കഴിഞ്ഞ അനന്തകൃഷ്ണനും ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആര്യനന്ദയും മക്കൾ.

Exit mobile version