കോഴിക്കോട്: സ്വന്തം വീട് തന്നെ കുത്തിത്തുറന്ന് അരലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന യുവാവ് അറസ്റ്റില്‍. പുനത്തില്‍ പ്രകാശന്റെ വീട്ടില്‍ മോഷണം നടത്തിയ മകന് സനീഷ് ആണ് പിടിയിലായത്. സനീഷ് അച്ഛന് കരുതിവെച്ചിരുന്ന 50,000 രൂപ അലമാര തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സനീഷ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്റ്റൈലില്‍ മോഷണം നടത്തിയത്. സ്ഥിരം കള്ളന്മാര് സ്വീകരിക്കുന്ന മോഷണ രീതിയാണ് സനീഷും സ്വന്തം വീട്ടില്‍ നടത്തിയത്.
ഒരാഴ്ച മുമ്പ് അലമാരിയില്‍ നിന്നും മുപ്പതിനായിരം രൂപ എടുത്ത് ഇയാള്‍ വാഹനത്തിന്റെ കടം വീട്ടിയിരുന്നു. ഈ പണം എടുത്തത് വീട്ടുകാര്‍ അറിഞ്ഞില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം സനീഷ് ഭാര്യയെ അവരുടെ വീട്ടില്‍ ആക്കി തിരികെ വന്ന് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു.
അകത്ത് കയറിയ സനീഷ് മുറികളിലെ അലമാരകളില്‍ നിന്ന് വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. പിന്നീട് മുറികളില്‍ മുളക് പൊടി വിതറി. വലിയ സൈസിലുള്ള ഷൂസ് ഉപയോഗിച്ച് നിലത്ത് അടയാളമുണ്ടാക്കി. ഷൂസിന്റെ സോള്‍ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വിരലടയാളം പതിയാതിരിക്കാനായി കൈകളില്‍ പേപ്പര്‍ കവര്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.
ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്സോ ബ്ലേഡും പ്രതി പോലീസിന് പ്രതി കാണിച്ചു കൊടുത്തു. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് സനീഷിന്റെ വിശദീകരണം.
Discussion about this post