കണ്ണൂർ: കണ്ണൂർ ക്ഷേത്രം ജീവനക്കാരനു നേരെ മർദ്ദനം. താഴെ ചൊവ്വയിലെ ഉമാമഹേശ്വര ക്ഷേത്രം ജീവനക്കാരനാണ് മർദ്ദനമേറ്റത്. ക്ഷേത്രത്തിലെ കൗണ്ടർ ക്ലർക്കും പെരളശ്ശേരി ‘അമ്പലനട’യിലെ ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഷിബിനാണ് മർദനമേറ്റത്.
മർദിച്ചതിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്നാണ് സൂചന.ക്ഷേത്രത്തിൽ മാലകെട്ടുന്ന ജീവനക്കാരനായ പ്രജിലും അദ്ദേഹത്തിന്റെ കൂടെ വന്നിട്ടുള്ളവരുമാണ് മർദിക്കുന്നത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയിൽ ആർഎസ്എസിന് അതൃപ്തിയുണ്ടായിരുന്നുവെന്നും അതാണ് മർദനത്തിന് കാരണമെന്നും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ പറഞ്ഞു.
Discussion about this post