കൊല്ലം: നടപ്പാതയിലെ സ്ലാബ് ഇളകിക്കിടക്കുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റ്, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റെഡിയാക്കിയെന്ന് ഫോട്ടോ സഹിതം മറുപടി നല്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
അരുണ്‍ പുനലൂരാണ് കൊല്ലം ജില്ലയില്‍ പുനലൂര്‍ പിറവന്തൂര്‍ മോഡല്‍ യു പി സ്കൂളിന് മുന്നിലെ ഹൈവേ പണിയുമായി ബന്ധപ്പെട്ടു പുതുതായി നിര്‍മ്മിച്ച നടപ്പാതയിലെ പല സ്ലാബുകളും ഇളകി കിടക്കുകയാണെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
എല്‍കെജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള 300 കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വഴിയിലാണ് ദിവസങ്ങളായി ഈ അവസ്ഥ തുടരുന്നത്..
സ്കൂള്‍ തുറക്കുന്നതിനു മുന്‍പും ശേഷവും റോഡ് വര്‍ക്കിന്റെ ചുമതലക്കാരോട് ഈ വിഷയം പല തവണ സ്കൂള്‍ അധൃകൃതര്‍ പറഞ്ഞിട്ടും ഇതിനൊരു പരിഹാരം ഉണ്ടാക്കാന്‍ അവര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അരുണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. പോസ്റ്റിട്ട് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രിയുടെ മറുപടി ഫോട്ടോ സഹിതം എത്തിയെന്നും അരുണ്‍ പറയുന്നു.
Discussion about this post