തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായി. കാന്‍സര്‍ രോഗികളെ മുഴുവന്‍ വലച്ചിരിക്കുകയാണ് ഇത്. വന്‍ തുക നല്‍കി മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്പോഴും അധികൃതര്‍ റേഡിയേഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലയെന്നാണ് ആരോപണം.
ഇവിടെ റേഡിയേഷന്‍ മെഷീന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണ്. അതേസമയം റേഡിയേഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സേഫ്ടി ഓഫീസര്‍ ഇല്ല. ഇതാണ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണം. മുമ്പ് ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരന്‍ മൂന്നാഴ്ച മുമ്പ് രാജി വെച്ചു പോയി.
അതേസമയം ജീവനക്കാരനെ നിയമിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ പറയുന്നു.