തനിക്ക് അശ്ലീല സന്ദേശമയച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് നടി അവന്തിക മോഹന്‍. യുവാവ് അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ടിനൊപ്പം ഇയാള്‍ക്കൊരു കുറിപ്പും അവന്തിക പങ്കുവെച്ചിരിക്കുകയാണ്.
‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്. നിങ്ങള്‍ ചോദിച്ച ഈ ഒരു വാചകം മാത്രം മതി നിങ്ങളെ അളക്കാന്‍.
നിങ്ങളുടെ സ്വഭാവം പോലെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ഒരിയ്ക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദരാകരുത്. ഇവ മറച്ചുപിടിക്കുകയല്ല, ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് വേണ്ടതെന്നും’ പോസ്റ്റ് പങ്കുവച്ച് അവന്തിക കുറിച്ചു.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ വലിയ പിന്തുണയാണ് അവന്തികയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഇത്തരക്കാരെ തുറന്നു കാട്ടിയ താരത്തിന് നിറഞ്ഞ അഭിനന്ദമാണ് ലഭിക്കുന്നത്. നിങ്ങളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല, കൂടുതല്‍ മികച്ചതായി മുന്നോട്ട് പോകുക എന്നും ആരാധകര്‍ താരത്തോട് പറയുന്നുണ്ട്.
Discussion about this post