തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ വിജയത്തിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തി ഒട്ടേറെ പ്രമുഖര്‍ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ വിജയമെന്നും അതല്ല സഹതാപ തരംഗമാണെന്നും ഇവരില്‍ പലരും വിലയിരുത്തുന്നു.
എന്നാല്‍ ഇക്കൂട്ടത്തില്‍ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച കുറിപ്പിന് താഴെ വിയോജിപ്പുമായി ഒട്ടേറെ പേരാണ് എത്തിയത്. മറ്റൊരാളുടെ കുറിപ്പ് പങ്കുവച്ചായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്.
‘തൃക്കാക്കര ഒരു പാഠം തന്നെയാണ്. അനാവശ്യമായ ആവേശം കൊണ്ട് വലുതായൊന്നും നേടാനില്ല എന്ന പാഠം. പി.ടി തോമസിന്റെ ഭാര്യ ജയിച്ചതുവഴി ജനാധിപത്യം ചെറുതായെങ്കിലും പരാജയപ്പെടുകയാണ്.
പി.ടി യെപ്പോലുള്ള ഒരാള്‍ക്ക് പകരക്കാരനാവേണ്ടിയിരുന്നത് ഉശിരും നിലപാടുമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. ആ സാധ്യത ഇരുമുന്നണികളും ഈ മണ്ഡലത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വെച്ചില്ല.’ ശാരദക്കുട്ടി കുറിച്ചു.
പിന്നാലെ പോസ്റ്റിനെ ചില വരികളിലെ പിഴക് ചൂണ്ടിക്കാട്ടിയാണ് കമന്റുകള്‍ നിറയുന്നത്.