കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയം അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന പ്രതികരണവുമായി രമ്യ ഹരിദാസ് എം.പി രംഗത്ത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തോടു കൂടി വിജയിച്ചു കയറിയ വേളയിൽ പ്രതികരിക്കുകയായിരുന്നു രമ്യ. പൊതുജനം ഒറ്റക്കെട്ടായി എതിർത്ത പദ്ധതികൾ പോലും നടപ്പാക്കുമെന്ന് ആണയിട്ട, ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള പ്രഹരമാണ് ഈ ജനവിധിയെന്ന് രമ്യ ഹരിദാസ് പറയുന്നു.
‘കേരളത്തിന്റെ സെക്രട്ടറിയേറ്റ് പോലും തൃക്കാക്കരയിലേക്ക് പറിച്ചുനട്ട് നാഴികക്ക് നാൽപത് വട്ടം മുഖ്യനും മന്ത്രി പരിവാരങ്ങളും ഓരോ വീടുകളും കയറി വോട്ട് യാചിച്ചിട്ടും മനസ്സു മാറാത്ത, നന്മയുടെ കൂടെ നിന്ന തൃക്കാക്കരയിലെ പ്രിയപ്പെട്ട വോട്ടർമാരേ നിങ്ങൾക്ക് നന്ദി,’ എന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. ജനമനസ്സുകളിൽ ഇന്നും കോൺഗ്രസിനോടും യു.ഡി.എഫിനോടും മുഹബ്ബത്താണെന്നും അവർ കൂട്ടിച്ചേർത്തു.
‘വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആര്യസമാജത്തിന് അധികാരമില്ല’ : സുപ്രീംകോടതി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
അഹങ്കാരത്തിനേറ്റ പ്രഹരമാണ് ഈ ജനവിധി..
പൊതുജനം ഒറ്റക്കെട്ടായി എതിർത്ത പദ്ധതികൾ പോലും നടപ്പാക്കുമെന്ന് ആണയിട്ട, ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സെക്രട്ടറിയേറ്റ് പോലും തൃക്കാക്കരയിലേക്ക് പറിച്ചുനട്ട് നാഴികക്ക് നാൽപത് വട്ടം മുഖ്യനും മന്ത്രി പരിവാരങ്ങളും ഓരോ വീടുകളും കയറി വോട്ട് യാചിച്ചിട്ടും മനസ്സു മാറാത്ത, നന്മയുടെ കൂടെ നിന്ന തൃക്കാക്കരയിലെ പ്രിയപ്പെട്ട വോട്ടർമാരേ നിങ്ങൾക്ക് നന്ദി..
ചിട്ടയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വം,ഓരോ വീടുകളിലും കയറിയിറങ്ങിയ പ്രിയപ്പെട്ട നേതാക്കൾ, പ്രവർത്തകർ,രാഷ്ട്രീയത്തിനധീതമായി പ്രചരണം നടത്തിയവർ… ഉമച്ചേച്ചിക്ക് ലഭിച്ച ഓരോ വോട്ടും ചിട്ടയായ പ്രവർത്തനത്തിന്റെ ബാക്കിപത്രമാണ്..
ജനമനസ്സുകളിൽ ഇന്നും കോൺഗ്രസിനോട്,യു
ഡി.എഫിനോട് മുഹബ്ബത്താണ്..
#Thrikkakara
Discussion about this post