സിവിൽ സർവീസസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പുറത്തുവന്നപ്പോൾ കേരളത്തിനും അഭിമാന നേട്ടങ്ങളെ കുറിച്ച് മാത്രമാണ് പറയാനുള്ളത്. ഓൾ ഇന്ത്യ റാങ്കിൽ 21ാം സ്ഥാനത്തെത്തി ദിലിപ് കെ കൈനിക്കരയും മറ്റനേകം പേരും കേരളത്തിന്റെ യശ്ശസ് ഉയർത്തിയിരിക്കുന്നു.
അതേസമയം, ഈ അടുത്ത വർഷങ്ങളിലെ പരീക്ഷാഫലത്തിലൂടെ കണ്ണോടിച്ചാൽ ഡൽഹിയിൽ പോയി സിവിൽസർവീസസിന് പരിശീലനം നേടിയാലേ വിജയം കൈവരിക്കാനാകൂ എന്ന കീഴ്‌വഴക്കങ്ങളെ പാടെ ഇല്ലാതാക്കാനുമായി. റാങ്ക് പട്ടികയിലെ മിക്കവരും കേരളത്തിനകത്തുതന്നെ പരിശീലനം പൂർത്തിയാക്കി പരീക്ഷയെ സമീപിച്ചവരാണ്. മഹാമാരി കാലത്ത് പഠനം നാട്ടിലാക്കിയത് കൂടുതൽ നേട്ടമുണ്ടാക്കാനായി സഹായിച്ചെന്ന് സിവിൽ സർവീസസ് ജേതാക്കൾ പറയുന്നു.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലേൺ ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ നേട്ടം ഇതിൽ എടുത്തുപറയേണ്ടതാണ്. ഇക്കഴിഞ്ഞവർഷം 34 പേരാണ് ഐലേണിൽ നിന്നും പരിശീലനം നടത്തി സിവിൽ സർവീസസ് കടമ്പ കടന്നത്. ഇത്തവണ 17 പേരും സിവിൽ സർവീസസ് സ്വന്തമാക്കിയത് ഐലേണിലെ പരിശീലനത്തിലൂടെയാണ്.
മൂന്നു സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഐലേണിന്റെ പിറവിക്ക് പിന്നിൽ. യുവഎഞ്ചിനീയർമാരായ ടിജെ എബ്രഹാമും നിഖിൽ ലോഹിതാക്ഷനും മുഹമ്മദ് ഷിനാസും ഡയറക്ടർമാരായ ഐലേൺ ഐഎഎസ് അക്കാദമി ഏഴ് വർഷത്തെ കുറഞ്ഞ കാലയളവിലുണ്ടാക്കിയ നേട്ടങ്ങൾ പ്രശംസനീയമാണ്.
പണച്ചെലവും ഡൽഹിയിലേക്ക് പറിച്ചുനടാനുള്ള പ്രയാസങ്ങളും കാരണം സിവിൽസർവീസസ് സ്വപ്‌നങ്ങൾ ഉപേക്ഷിക്കുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ ഐലേൺ ഐഎഎസ് അക്കാദമി തുണയായതെങ്കിൽ ഇപ്പോൾ കഥ മാറി. യു പി എസ് സി കടമ്പകളായ പ്രിലിംസും മെയിൻസും ഇന്റർവ്യൂവുമെല്ലാം ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളെ മനസ്സിലാക്കി, വ്യക്തിഗതമായ ശ്രദ്ധകൂടി കൊടുത്തു കൊണ്ടുള്ള വേറിട്ട പരിശീലന രീതി കൊണ്ട് സിവിൽ സർവീസ് പഠനത്തിന്റെ മെയിൻ ഓപ്‌ഷൻ ആയി ഐലേൺ മാറി എന്നത് മലയാളികൾക്ക് കൂടി അഭിമാനവും ആഹ്ലാദവും നൽകുന്നതാണ്. കുറഞ്ഞകാലത്തെ പ്രവർത്തനം കൊണ്ടുതന്നെ നൂറുകണക്കിന് സിവിൽസർവീസസ് വിജയികളെയാണ് ഈ സ്ഥാപനത്തിന് സമ്മാനിക്കാനായത്.
ജ്യോഗ്രഫി മെയിൻ ആയെടുത്ത് സിവിൽ സർവീസസിനെ നേരിടുന്നവർക്ക് ഇന്ത്യയിൽ തന്നെ ഐലേൺ അക്കാദമി അല്ലാതെ മറ്റൊരു മികച്ച ഓപ്ഷനില്ല. ഇക്കഴിഞ്ഞവർഷം സിവിൽ സർവീസസ് കടമ്പ കടന്ന 34 പേരിൽ 15 പേരും ജ്യോഗ്രഫി മെയിനായെടുത്ത് പരീക്ഷയെ സമീപിച്ചവരായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലന ക്ലാസുകളാണ് ഐലേൺ ഉറപ്പുനൽകുന്നത്. നിഖിൽ ലോഹിതാക്ഷൻ നയിക്കുന്ന ജ്യോഗ്രഫി ക്ലാസുകളെ വെല്ലുന്ന മറ്റ് പരിശീലന ക്ലാസുകൾ ഇന്ത്യയിൽ തന്നെ വേറെങ്ങും ഇല്ലെന്ന് തന്നെയാണ് യാഥാർത്ഥ്യം. 2020ൽ നിഖിൽ ലോഹിതാക്ഷന്റെയും ഡയസ് ജോസിന്റെയും ക്ലാസുകൾ അറ്റന്റ് ചെയ്ത ജ്യോഗ്രഫി ഓപ്ഷണലായി തിരഞ്ഞെടുത്ത 23 പേരാണ് ഐലേൺ ഐഎഎസ് അക്കാദമിയിൽ നിന്നും സിവിൽ സർവീസസ് മെയിൻ കടമ്പ കടന്നത്.
സൗജന്യ വർക്ക്‌ഷോപ്പുകളിലൂടെയും സ്‌കോളർഷിപ്പ് പ്രോഗ്രാമുകളിലൂടേയും സാധാരണക്കാരായ ഉദ്യോഗാർത്ഥികളെ സിവിൽ സർവീസസിന് തയ്യാറെടുപ്പിക്കുകയാണ് ഐലേൺ ചെയ്യുന്നത്. ഗ്രാമങ്ങളിൽ നിന്നെത്തുന്നവരേയും ട്രാൻസ്‌ജെൻഡേഴ്സിനെയും ആദിവാസി സമൂഹത്തെയും, ഏറ്റവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരെയും സിവിൽ സർവ്വീസ് സ്വപനത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഐലേൺ നടപ്പാക്കുന്നത് .
വരും വർഷങ്ങളിൽ കേരളത്തിലെ ഓരോ ഗ്രാമങ്ങളിൽ നിന്നും ഒരോ സിവിൽ സർവീസസ് വിജയിയെ വാർത്തെടുക്കുകയാണ് ഐലേൺ ഐഎഎസ് അക്കാദമി ലക്ഷ്യമിടുന്നത് .
തിരുവനന്തപുരത്ത് 2015 ഫെബ്രുവരിൽ ആരംഭിച്ച ഐലേൺ ഐഎഎസ് അക്കാദമി, കൃത്യവും സമഗ്രവുമായ സിവിൽ സർവീസ് പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിലൂടെ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സിവിൽ സർവീസ് കോച്ചിങ് സെന്ററും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്ഥാപനവുമായി മാറിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്: +91 8089166792
Discussion about this post