തൃക്കാക്കരയില്‍ ഉമാ തോമസിന്റെ ശക്തമായ മുന്നേറ്റം : 8000 കടന്ന് ലീഡ്

കൊച്ചി : തൃക്കാക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എണ്ണായിരത്തിലേറെ വോട്ടിന്റെ വ്യക്തമായ ലീഡില്‍ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറുന്നു. ആദ്യ രണ്ട് റൗണ്ടുകളിലും 2021ല്‍ പിടി തോമസ് നേടിയ ലീഡിനേക്കാള്‍ ഇരട്ടിയാണ് ഉമയുടെ ലീഡ്.

ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോട്ടെണ്ണലാണ് ആദ്യ റൗണ്ടില്‍ പുരോഗമിക്കുന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ കാല്‍ഭാഗം എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ആറായിരം വോട്ടുകളുടെ ലീഡ് ഉമ നേടിയിരുന്നു. ആദ്യ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. 12 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍.

ആദ്യ റൗണ്ട് വോട്ടെണ്ണലിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളാണ് എണ്ണിയത്. ഇവിടെ ലീഡ് ഉമ പിടിച്ചു തൊട്ടുപിന്നാലെ വോട്ടിംഗ് കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം ആരംഭിച്ചു.

Exit mobile version