ആലപ്പുഴ: 17 വർഷം മുൻപ് കാണാതായ രാഹുലിനോട് രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തി ആലപ്പുഴയിലെത്തിച്ചത് ആശ്വാസം പകർന്നുവെങ്കിലും പിന്നീട് നിരാശയായിരുന്നു ഫലം. വ്യാഴാഴ്ച രാത്രി 9.15-ന് രാഹുലിന്റെ അമ്മ മിനിയുടെ കൺമുൻപിൽ എത്തിച്ചപ്പോഴാണ് ആകാംക്ഷയും കാത്തിരിപ്പും നിരാശ സമ്മാനിച്ചത്. തന്റെ മകൻ രാഹുൽ അല്ലെന്ന് അമ്മ മിനി ഉറപ്പിച്ചു പറയുന്നു. 2005 മേയ് 18-നു വൈകീട്ട് നാലുമണിയോടെ വീടിനു സമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നതിനിടെയാണ് ഏഴുവയസ്സുകാരൻ രാഹുലിനെ പെട്ടെന്നു കാണാതായത്.
തൃക്കാക്കര ആർക്കൊപ്പം..? ഇന്നറിയാം… വോട്ടെണ്ണൽ ആരംഭിച്ചു ആദ്യഫലസൂചനകൾ 8.30 മുതൽ
മിനി ആദ്യം നോക്കിയത് 24 കാലിലെ മറുകായിരുന്നു. അപ്പോൾത്തന്നെ അതു തന്റെ കുട്ടിയല്ലെന്ന് അമ്മ മിനി ഉറപ്പിച്ചു പറയുകയായിരുന്നു. തുടർന്ന്, ബന്ധുക്കളുടെയും അയൽവാസികളും രാഹുൽ ആണോ എന്ന് ഉറപ്പിക്കാനെത്തി. അവർ രാഹുലിന്റെ ചെവിയുമായി സാമ്യമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അമ്മ മിനിയുടെ ഉറപ്പിന്മേൽ പോലീസ് 24 വയസ്സുകാരനെ ആലപ്പുഴയിലുള്ള കുടുംബസുഹൃത്തിനൊപ്പം പറഞ്ഞുവിട്ടു.
രാഹുലിനോടു സാദൃശ്യമുള്ള കുട്ടിയെ കണ്ടെന്ന അവകാശവാദവുമായി മുംബൈയിൽ നിന്നാണു കത്തും ഫോട്ടോയും മിനിക്ക് ലഭിച്ചത്. മലയാളിയായ വസുന്ധരാദേവിയാണു കത്തയച്ചത്. രാഹുലിനോടു സാദൃശ്യമുള്ള വിനയ് എന്ന കുട്ടിയെ മുംബൈയിലെ ശിവാജി പാർക്കിൽ കണ്ടെന്നാണു കത്തിലുള്ളത്. വിനയ് ഇപ്പോൾ നെടുമ്പാശ്ശേരി ഭാഗത്തുണ്ടെന്നും പറഞ്ഞിരുന്നു. കത്തിൽ പറയുന്ന ‘വിനയ്’ എന്നുപേരുള്ളയാളെ എറണാകുളം ലുലുമാളിൽ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് പോലീസ് കണ്ടെത്തിയത്. ഇതാണ് ഇപ്പോൾ നിരാശ സമ്മാനിക്കുന്നത്.