മലപ്പുറം: ട്രെയിനില്‍ സീറ്റും വൈദ്യസഹായവും ലഭിക്കാതെ ഒരുവയസ്സുകാരി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടിയന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആവശ്യപ്പെട്ടു.
സമര്‍പ്പിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും ഉണ്ടാകണമെന്ന് കമ്മിഷന് അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി ഫാ ജേക്കബ് കല്ലിച്ചേത്തും കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ഇരിക്കൂറിലെ ഷമീര്‍ സുമയ്യ ദമ്പതികളുടെ മകള്‍ മറിയമാണ് മാവേലി എക്സ്പ്രസിലെ യാത്രയ്ക്കിടയില്‍ ബുധനാഴ്ച രാത്രി മരിച്ചത്.
Discussion about this post