കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു കൂടിക്കാഴ്ച്ച നടത്തി. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച.
സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ജനാധിപത്യ രാഷ്ട്രീയ സഭ അണിചേരും. ഇതു സംബന്ധിച്ച കാര്യങ്ങളും പാര്‍ട്ടി സഹകരണവും തുടര്‍നടപടികളും സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്ന് സികെ ജാനു അറിയിച്ചു.
അതെസമയം നാല് കക്ഷികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കുകയും, തങ്ങളുടെ പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് തീരുമാനിച്ചതിലും തൃപ്തിയുണ്ട്. സഹകരണവും തുടര്‍നടപടികളും സംബന്ധിച്ച് ഈ മാസം 31ന് ചേരുന്ന പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു.
Discussion about this post