അടൂര്‍: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
വനിതാ മതില്‍ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനും പ്രമേയത്തില്‍ ആഹ്വാനമുണ്ട്. അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററിലാണ് ബാലസംഘം സംസ്ഥാന സമ്മേളനം നടക്കുന്നത്.
നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സാമുദായിക സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വനിതാ മതില്‍ ജനുവരി ഒന്നിനാണ് സംഘടിപ്പിക്കുന്നത്. ജനുവരി ഒന്നിന് വൈകിട്ട് നാല് മണിക്കാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.