ഇരിങ്ങാലക്കുട: അമ്മ 3 വർഷം മുൻപ് പകുത്തു നൽകിയ വൃക്കയാണ് കുഞ്ഞ് ഷാരോണിന്റെ ജീവൻ കാത്തത്. ഇന്ന് അമ്മ റിനുവിന്റെ പാതി വൃക്കയുമായി സ്കൂളിലേക്ക് എത്തിയ ഷാരോണിന് കൂട്ടായി ശസ്ത്രക്രിയ നടത്തിയ ഡോക്ടറും സംഘവും എത്തി.
ഷാരോണിന്റെ പ്രവേശനോത്സവത്തിന് ബാഗും കുടയും പഠനോപകരണങ്ങളുമായിട്ടാണ് ഡോക്ടറും സംഘവുമെത്തിയത്. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർ അജയ് ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം ഷാരോണിന്റെ വീട്ടിലെത്തിയാണ് അഭിനന്ദനങ്ങൾ നേർന്നത്.
അമ്മ റിനുവിനും അനുജത്തി സനയ്ക്കൊപ്പം സ്കൂളിലേക്ക് യാത്രയായ ഷാരോണിനൊപ്പം ഡോക്ടറും സംഘവും ചേർന്നു. കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി കൂവ്വയിൽ ഷാന്റോ-റിനു ദമ്പതികളുടെ മകനാണ് ഷാരോൺ. 2019ലാണ് ഷാരോണിനു വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
Discussion about this post