കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി. കോടതികളിൽ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞുവെന്നും വിധി തയ്യാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ, ബാക്കിയെല്ലാം അവിടെ കഴിഞ്ഞു. ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹർജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതന് ഒരു നീതി, സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വവ്വാലോ കിളികളോ കഴിച്ചതിന്റെ ബാക്കി കഴിക്കരുത്: കുട്ടികളോട് ആരോഗ്യമന്ത്രി വീണ ജോർജ്
അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ കാലാവധി നീട്ടിനൽകണമെന്ന് സർക്കാരും അതിജീവിതയും ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം പത്തിന് പരിഗണിക്കാനായി മാറ്റി. സർക്കാർ ഇരക്കൊപ്പമാണെന്ന് സർക്കാർ വ്യക്തമാക്കി . തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള സർക്കാർ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
Discussion about this post