സിനിമയില്‍ നിന്ന് തന്റെ കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുമായി നടി റിമ കല്ലിങ്കല്‍. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന നടിയായതിനാല്‍ ആയതിനാല്‍ തനിക്ക് പല സിനിമകളും നഷ്ടമായി എന്നും റിമ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്. ഇത്രയും വര്‍ഷത്തിനിടയില്‍ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞു പോയി. അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മ്മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല.
‘അവര്‍ നടിയല്ലല്ലോ, ആക്ടിവിസ്റ്റല്ലേ’ എന്നാണ് ഉയരുന്ന ചോദ്യം. ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിനു നല്ലത്. അതിനു കഴിയുന്നില്ലെന്ന് റിമ പറഞ്ഞു.
അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഒരു കൊമേഴ്സ്യല്‍ സിനിമയില്‍ അഭിനയിക്കുന്നത്. ‘നീലവെളിച്ചം’. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതിനു മുന്‍പ് അഭിനയിച്ചത് ‘വൈറസിലാണ്’, അത് ഞാന്‍ തന്നെ നിര്‍മിച്ച പടമാണ്.
പിന്നെ അഭിനയിച്ചത് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമില്‍ വന്ന പരീക്ഷണ സിനിമയായിരുന്നു അത്. പക്ഷേ, എനിക്കു വളരെ സംതൃപ്തി നല്കിയ ചിത്രവുമായിരുന്നു.
Discussion about this post