ഇത്തവണയും കേരളത്തിന് അഭിമാനമായി 17 സിവില്‍ സര്‍വീസ് ജേതാക്കളെ സമ്മാനിച്ച് ഐലേണ്‍ ഐഎഎസ് അക്കാദമി

യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും സിവില്‍ സര്‍വീസസിലേക്ക് നിരവധി പേരെ ഐലേണ്‍ ഐഎഎസ് അക്കാദമി സമ്മാനിച്ചിരിക്കുകയാണ്.

ഫലപ്രഖ്യാപനം പുറത്തുവന്നപ്പോള്‍ ഐലേണില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 17 പേരാണ് സിവില്‍ സര്‍വീസസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു തന്നെ ഒന്നാമനായ 21ാം റാങ്കുകാരന്‍ ദിലിപ് പി കൈനിക്കരയാണ് കൂട്ടത്തിലെ സെലിബ്രിറ്റി. മറ്റ് 16 പേരും ഒട്ടും പുറകിലല്ല. 57ാം റാങ്ക് നേടിയ ഒവി ആല്‍ഫ്രഡ് ആദ്യ നൂറ് റാങ്കിനുള്ളില്‍ ഇടം പിടിച്ച് മികവ് കാണിച്ചിരിക്കുകയാണ്.


108ാം റാങ്ക് നേടിയ റോജ എസ് രാജന്‍, 111ാം റാങ്കുകാരന്‍ സിബി റെക്സ്, 145ാം റാങ്കിനുടമ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും ഐലേണില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.


ഐലേണ്‍ സിവില്‍ സര്‍വീസസിലേക്ക് ഉയര്‍ത്തിയ മറ്റ് മിടുക്കര്‍; എസ്. ഗൗതം രാജ് (210), ഉത്സവ് പാണ്ഡെ (240), അഫ്നാന്‍ അബ്ദുസമദ് (274), അര്‍ഷാദ് മുഹമ്മദ് (276), ബി ജിതിന്‍ കൃഷ്ണന്‍ (278), ജോണ്‍ ജോര്‍ജ് ഡികോതോ (428), എ. ആഷിഫ് (464), ഒ. അപര്‍ണ (475), ആതിര എസ് കുമാര്‍ (477), ദീപു സുധീര്‍ (495), സൗരവ് രമേശ് (535), അവ്ദേഷ് (663) തുടങ്ങിയവരാണ്.


സിവില്‍ സര്‍വീസസ് പരിശീലനത്തില്‍ ഇന്ത്യയിലെ തന്നെ മികവുറ്റ പരിശീലനകേന്ദ്രമായി കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഉയര്‍ന്നുവന്ന സ്ഥാപനമാണ് ഐലേണ്‍ ഐഎഎസ് അക്കാദമി. ഡല്‍ഹിയാണ് സിവില്‍ സര്‍വീസസ് പരിശീല കേന്ദ്രമെന്ന പൊതുബോധത്തെ തകര്‍ക്കുന്നതാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐലേണ്‍ സിവില്‍ സര്‍വീസസ് അക്കാദമിയുടെ നേട്ടങ്ങള്‍. സൗജന്യ പരിശീലന കളരികളും സ്‌കോളര്‍ഷിപ്പുകളും മികവുറ്റ ഫാക്കല്‍റ്റിയുമാണ് ഐലേണിനെ മറ്റ് പരിശീലന കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഐലേണ്‍ ഐഎഎസ് അക്കാദമിയുമായി ബന്ധപ്പെടാം: +91 8089166792

Exit mobile version