കൊച്ചി: തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ വിജയ സാധ്യത നൂറുശതമാനമാണെന്ന ആത്മവിശ്വാസത്തോടെ നടൻ ഇർഷാദ് അലി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ലന്നും, തീർച്ചയായും തൃക്കാക്കരയിൽ, പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വച്ചുകൊണ്ട് തന്നെ, 100 സീറ്റ് എന്ന നേട്ടത്തിൽ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാള്‍ വിമാന ദുരന്തം : മൃതദേഹങ്ങള്‍ കണ്ടെത്തി
താൻ എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളാണെന്നും, സിപിഎം അംഗമാണെന്നത് ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ കൂടിയാണെന്നും നടൻ കൂട്ടിച്ചേർത്തു. തന്നെ ഈ പാർട്ടിയിലേയ്ക്ക് എത്തിച്ചത് മതേതരത്വമാണെന്നും ഇർഷാദ് പറയുന്നു.
ഇർഷാദ് അലിയുടെ വാക്കുകൾ;
നൂറുശതമാനം. കാരണം ബൈ ഇലക്ഷനിൽ ഒക്കെ എപ്പോഴും കോന്നി ആയാലും തിരുവനന്തപുരത്ത് ആയാലും ഇടതുപക്ഷം പിടിച്ചിട്ടുള്ളതാണ്. തീർച്ചയായിട്ടും ഇടതുപക്ഷത്തിന്റെ പ്രവർത്തനം അങ്ങനെയാണ്. ഗ്രൗണ്ട് വർക്ക് ഭീകരമായി ചെയ്യുന്നുണ്ട്. അതിന്റെ റിസൾട്ട് ഉറപ്പായും കാണും. തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ല.
തീർച്ചയായും തൃക്കാക്കരയിൽ പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വച്ചുകൊണ്ട് 100 സീറ്റ് എന്ന നേട്ടത്തിൽ എത്തിച്ചേരും. ഞാൻ എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളാണ്. സിപിഎം അനുഭാവിയാണ്. സിപിഎം പാർട്ടി മെമ്പർ കൂടിയാണ്. അത് ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ കൂടിയാണ്. മതേതരത്വം ആണ് എന്റെ ഏറ്റവും വലിയ വിഷയം.
വർഗീയത പറയുക അല്ലെങ്കിൽ ജനങ്ങളെ തമ്മിലടിപ്പിക്കുക, വികസനത്തിനു മുരടിപ്പ് ഉണ്ടാക്കുക എന്നതൊന്നും അംഗീകരിക്കാൻ കഴിയുകയില്ല. ചെറുപ്പം മുതലേ ഡിവൈഎഫ്ഐ വർക്ക് ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. എന്റെ ഇഷ്ടമാണ് എന്റെ സ്നേഹമാണ് ഞാൻ പ്രകടിപ്പിക്കുന്നത്.
Discussion about this post