തിരുവന്തപുരം: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം നടന്ന വിഎച്ച്പി റാലിയിൽ പെൺകുട്ടികൾ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം രേഖപെടുത്തിയത്.
കുട്ടികളുടെ കൈയ്യിൽ വാൾ ആല്ല പുസ്തകമാണ് കൊടുക്കേണ്ടതെന്നും പകയും വിദ്വേഷവും പ്രതികാരത്തിനും പകരം സമാധാനവും സാഹോദര്യവുമാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും ഹരീഷ് കുറിച്ചു. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കാനും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിൻകര കീഴാറൂറിൽ ആയുധമേന്തി വിഎച്ച്പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ പഥസഞ്ചലനം. കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;
പിള്ളേരുടെ കയ്യിൽ വാൾ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ’
Discussion about this post