പരിയാരം: വില്‍ക്കാതെ ബാക്കിയായ ടിക്കറ്റിലൂടെ ചാക്കുണ്ണിയെ തേടി ഭാഗ്യദേവതയെത്തി, 70 ലക്ഷത്തിന്റെ രൂപത്തില്‍. കേരള സംസ്ഥാന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപയാണ് ലോട്ടറി ഏജന്റായ നെരേപ്പറമ്പന്‍ ചാക്കുണ്ണിയെ തേടി എത്തിയത്.
വില്‍ക്കാതെ മാറ്റിവെച്ചിരുന്ന ടിക്കറ്റുകളില്‍ ഒന്നിനാണ് സമ്മാനം അടിച്ചത്. വര്‍ഷങ്ങളായി ലോട്ട റിവില്പ്പന നടത്തുന്ന ചാക്കുണ്ണിക്ക് ചെറിയ തുകകള്‍ സമ്മാനങ്ങളായി കിട്ടാറുണ്ടെങ്കിലും ആദ്യമായാണ് വലിയ തുക കിട്ടുന്നത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് പരിയാരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഏല്‍പ്പിച്ചു. ബാങ്കിനുവേണ്ടി ഡയറക്ടര്‍ പിപി ആഗസ്തി ഏറ്റുവാങ്ങി.
Discussion about this post