കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ നടൻ ധർമജൻറെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഹബ്ബിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ കണ്ടെത്തിയത്. അതും ഒന്നും രണ്ടും കിലോ ആയിരുന്നില്ല. 200കിലോ മത്സ്യമാണ് പിടിച്ചെടുത്തത്.
200കിലോ പഴകിയ മീൻ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. അതേസമയം ‘നല്ല ഭക്ഷണം നാടിൻറെ അവകാശം’ എന്ന കാമ്പയിൻറെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
അങ്ങനെ പോകുവാണേല്‍ പോകട്ടെ!എന്റെ ലൈഫ് അല്ല, ഞാന്‍ നന്നായി ജീവിക്കുന്നുണ്ട്; ബാല
ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പഴകിയ എണ്ണ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകൾ വിൽക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.