കൊച്ചി: രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വീട്ടിലെത്തിയ സന്തോഷത്തിൽ ശ്യാം പുഷ്കരനുഠ ഉണ്ണി മായയും.
52ാം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ശ്യാം പുഷ്‌കര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഭാര്യ ഉണ്ണിമായ പ്രസാദ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് പേരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയിരിക്കുന്നത് ഒരേ ചിത്രവുമാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവര്‍ക്കും അംഗീകാരം ലഭിച്ചത്.
ശ്യാം പുഷ്‌കര്‍ തിരക്കഥ നിര്‍വഹിച്ച ജോജി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ചിത്രത്തില്‍ ബിന്‍സി എന്ന കഥാപാത്രത്തെയാണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ചത്.
വലിയ ചമയങ്ങളോ ഡയലോഗുകളോ ഇല്ലാതെ വ്യക്തമായ അഭിനയ മികവിലൂടെ സിനിമയുടെ രാഷ്ട്രീയം സംസാരിക്കാന്‍ ഉണ്ണിമായക്ക് സാധിച്ചുവെന്നായിരുന്നു പൊതുവെയുണ്ടായ അഭിപ്രായം.