തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ശോഭാ സുരേന്ദ്രനെ പോലീസ് അറസ്റ്റ ചെയ്ത് നീക്കുകയായിരുന്നു. പകരം ബിജെപി വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ നിരാഹാരമിരിക്കും.
ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ശോഭ സുരേന്ദ്രനെ ഇന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എഎന്‍ രാധാകൃഷ്ണന്‍ , സികെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന്‍ നിരാഹാരം സമരം ഏറ്റെടുത്തത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്.