കോഴിക്കോട്: വാഹനം നേരാവണ്ണം ഓടിക്കാനറിയില്ലെന്ന് ആരോപിച്ച് പട്ടാപ്പകൽ അജ്ഞാതൻ ക്രൂരമായി മർദ്ദിച്ചതായി വനിതാ ഡോക്ടറുടെ പരാതി. ‘ഒരു കാരണവും ഇല്ലാതെയാണ് അയാൾ ചീത്ത പറഞ്ഞതും മൂക്കിനിടിച്ചതും.
ഗീതാഞ്ജലി ശ്രീയുടെ ‘രേത്ത് സമാധിക്ക് ‘ ബുക്കര്‍ പ്രൈസ് : പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നോവല്‍
സിഗ്നലിട്ടില്ലെന്ന് പറഞ്ഞ്, കാർ മുന്നോട്ടെടുക്കാൻ സമ്മതിക്കാതെ തടഞ്ഞുവെച്ചായിരുന്നു അതിക്രമം…’ഇരുചക്രവാഹനയാത്രക്കാരൻ കാണിച്ച അക്രമത്തെ കുറിച്ച് ഡോക്ടർ പറയുന്നു.
മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലെ വനിതാ ഡോക്ടർക്കാണ് ദുരനുഭവമുണ്ടായത്. ആക്രമണത്തിൽ, മൂക്കിനേറ്റ മുറിവിനെക്കാൾ കുറച്ചുനേരംകൊണ്ട് പട്ടാപ്പകൽ അയാൾ കാണിച്ചുകൂട്ടിയ കാര്യങ്ങളാണ് ആഘാതമുണ്ടാക്കിയതെന്ന് ഡോക്ടർ പറയുന്നു.
രാമനാട്ടുകരയിലെ വീട്ടിൽനിന്ന് മെഡിക്കൽ കോളേജ് ക്വാർട്ടേഴ്‌സിലേക്ക് പോവുകയായിരുന്നു ഡോക്ടർ. രാത്രിയിലായിരുന്നു ഡ്യൂട്ടി. ഉച്ചയ്ക്ക് രണ്ടരയോടെ ചേവായൂർ പ്രസന്റേഷൻ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.
ഡോക്ടറുടെ വാക്കുകൾ;
”ഡ്രൈവിങ് ശരിയല്ല, സിഗ്നൽ ഇട്ടില്ലെന്ന് പറഞ്ഞാണ് തെറിവിളിക്കാൻ തുടങ്ങിയത്. കാർ വേഗംകുറച്ച് അരികിലേക്ക് നീങ്ങുകയായിരുന്നു. അയാൾക്ക് ഇഷ്ടപ്പെട്ട് കാണില്ല. അയാളുടെ വാഹനം കാറിന് കുറുകെ ഇട്ട് ഇറങ്ങിവന്നു. വണ്ടി പിന്നിലേക്ക് എടുത്തപ്പോൾ ഹെൽമെറ്റുകൊണ്ട് കാറിന്റെ ചില്ലിനടിക്കാൻ ആഞ്ഞു.
പൊട്ടിക്കുമെന്ന് പറഞ്ഞു. അപ്പോഴാണ് ചില്ലു തുറന്നത്. എനിക്ക് പോകണമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല. ഫോണിൽ വീഡിയോ എടുക്കാൻ നോക്കി. അത് തടഞ്ഞപ്പോഴാണ് രണ്ട് കൈയും ഉപയോഗിച്ച് ഇടിച്ചത്. ”ഒന്നേ പറയാനുള്ളൂ… ഇനിയാരെയും ഇങ്ങനെ ഉപദ്രവിക്കരുതേ…”