തിരുവണ്ണൂർ: കോഴിക്കോട് തിരുവണ്ണൂരിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിന്റെ അടിസ്ഥാനത്തിൽ മലബാർ സ്പിന്നിങ് മില്ലിലെ ക്യാന്റീൻ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇനി കാന്റീൻ പ്രവർത്തിപ്പിക്കാനാകൂ.
വ്യാഴാഴ്ച രാവിലെ ഇവിടെനിന്ന് ദോശയും ചമ്മന്തിയും കഴിച്ച ശേഷമാണ് ജീവനക്കാർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
ഇരുപതോളം തൊഴിലാളികൾ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഫാറൂഖ് ഇ.എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതേസമയം, ആശുപത്രിയിലായവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post