തൃശൂര്‍: ആശിച്ച് മോഹിച്ച് വാങ്ങിയ സൈക്കിള്‍ നഷ്ടപ്പെട്ട അര്‍ഷാദിന്റെ സങ്കടം കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അര്‍ഷാദിന്റെ മോഷണം പോയ സൈക്കിള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല, പക്ഷേ അവര്‍ അര്‍ഷാദിന് പുതിയൊരു സൈക്കിള്‍ സമ്മാനിച്ചിരിക്കുകയാണ്.
മുക്കാട്ടുകര ബത്ലഹേം സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അര്‍ഷാദ്.
മണ്ണുത്തി പട്ടാളക്കുന്നിലെ വീട്ടില്‍ നിന്ന് അമ്മയോടൊപ്പം തൃശൂരിലേക്കു പുറപ്പെട്ട അര്‍ഷാദ്, മണ്ണുത്തി സബ്വേയ്ക്കു സമീപം സൈക്കിള്‍ പാര്‍ക്ക് ചെയ്തു തിരിച്ചെത്തുമ്പോള്‍ സൈക്കിള്‍ കണ്ടില്ല.
നേരെ മണ്ണുത്തി പോലീസ് സ്റ്റേഷനിലെത്തിയ അര്‍ഷാദ് പരാതി അറിയിച്ചതോടെ പലവഴിക്ക് അന്വേഷണം നടന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും തുമ്പൊന്നും ലഭിക്കാതായപ്പോഴാണു പോലീസ് ഉദ്യോഗസ്ഥര്‍ സൈക്കിള്‍ വാങ്ങി നല്‍കിയത്.
അര്‍ഷാദിന്റെ സൈക്കിള്‍ കണ്ടെത്താന്‍ പോലീസ് തിരയാത്ത സ്ഥലങ്ങളില്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചിട്ടും സൈക്കിള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അച്ഛന്റെ മരണ ശേഷം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുകയാണ് അര്‍ഷാദിന്റെ കുടുംബം. വീട്ടുജോലി ചെയ്തു ലഭിക്കുന്ന വരുമാനത്തില്‍ നിന്നു മിച്ചംപിടിച്ച് അമ്മ 6 മാസം മുന്‍പു വാങ്ങിക്കൊടുത്ത സൈക്കിളാണ് മോഷ്ടാവ് കവര്‍ന്നത്.
Discussion about this post