കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ മാര്‍ച്ചിന് മുന്‍പ് പുനര്‍നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക പ്രശ്‌നം ഇതിന് തടസ്സമാകില്ലെന്നും ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തയാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നു കൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.