‘നിന്റെ പേര് മുഹമ്മദ് എന്നാണെങ്കില്‍ എന്റെ പേരും മുഹമ്മദ് എന്നാണ്’; ലോകം മുഴുവന്‍ സ്നേഹം നിറയുന്ന കുറിപ്പ്

മതത്തിനും പേരിനും അപ്പുറം മനുഷ്യനാവണം, മനുഷ്യത്വമുണ്ടാകണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഭോപ്പാലില്‍ ഇസ്ലാം മതവിശ്വാസിയായ വൃദ്ധന്‍ മര്‍ദനമേറ്റ് മരിച്ചത്. ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ യുക്തിവാദിയും, ശാസ്ത്രപ്രചാരകനുമായ ഡോ. സി. വിശ്വനാഥന്‍ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഭന്‍വര്‍ലാല്‍ ജെയ്ന്‍ എന്നു പേരുള്ള മാനസിക വെല്ലുവിളി നേരിടുന്ന 65-കാരനാണ് ഭോപ്പാലില്‍ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ചത്.

‘ഒരു ആലുമ്‌നി വാട്സാപ്പ് ഗ്രൂപ്പില്‍ ഭോപ്പാലില്‍ വൃദ്ധനെ മര്‍ദിക്കുന്ന വീഡിയോ പങ്കുവെച്ച് മുഹമ്മദ് എന്ന് പേരുള്ള പഴയ സഹപാഠി തന്റെ ഭയത്തെ കുറിച്ച് എഴുതി. ‘പേടിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്റെ പേരും മുഹമ്മദ് എന്നാണ്’ ഇതായിരുന്നു ആ ഗ്രൂപ്പില്‍ സഹപാഠിയുടെ സന്ദേശം. അതിന് താഴെ ഫുട്ബോള്‍ ടീമിലെ പഴയ സഹതാരവും ഒരു ഹിന്ദു ദൈവവുമായി ബന്ധപ്പെട്ട് പേരുമുള്ളയാള്‍ എഴുതിയത് ‘എന്റെ പേരും മുഹമ്മദ് (and mine too..)’ എന്നായിരുന്നു. ആ സമയം ലോകം മുഴുവനായി സ്നേഹം നിറഞ്ഞതായും അതു തന്റെ ഹൃദയത്തെ ഞെരുക്കുന്നതായും അനുഭവപ്പെട്ടു’. വിശ്വനാഥന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

രത്ലം ജില്ലക്കാരനായ ഭന്‍വര്‍ലാല്‍ ജെയ്നിനെ കഴിഞ്ഞ മെയ് 15 മുതല്‍ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് നീമച് ജില്ലയിലെ വഴിയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ അന്ത്യകര്‍മങ്ങളും നടത്തി. എന്നാല്‍, ഇതിനുശേഷം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്. ‘നിന്റെ പേര് മുഹമ്മദ് എന്നല്ലേ?, ആധാര്‍ കാണിക്കൂ’ എന്ന് ചോദിച്ച് ഒരാള്‍ തുടര്‍ച്ചയായി ഇയാളെ അടിക്കുന്നതായിരുന്നു വീഡിയോ. അക്രമി ദിനേശ് കുശ്വാഹയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ബി.ജെ.പി. മുന്‍ നഗരസഭാംഗത്തിന്റെ ഭര്‍ത്താവാണ്.

Exit mobile version