സർക്കാർ ഒപ്പമുണ്ട്; ഭൂരിഭാഗം നെല്ല് സംഭരണവും മഴയ്ക്ക് മുൻപ്; അപ്രതീക്ഷിത മഴയിൽ നെൽകൃഷി വെള്ളത്തിലായവരെയും കൈവിടാതെ സർക്കാർ

തിരുവനന്തപുരം: അപ്രതീക്ഷിതമായി മഴ പെയ്തത് നെൽകർഷകർക്ക് തിരിച്ചടിയായെങ്കിലും നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് ഉറപ്പാക്കി സർക്കാർ. സ്വകാര്യ മില്ലുകൾ നെല്ല് സംഭരണത്തിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും സിവിൽ സപ്ലൈസ് വകുപ്പും മന്ത്രി ജിആർ അനിലും നടത്തിയ ഇടപെടലിൽ നെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുഴുവൻ നെല്ലും എത്രയും വേഗം സംഭരിക്കണമെന്ന നിർദേശം മില്ലുടമകൾ അംഗീകരിച്ചിട്ടുണ്ട്.

ആറര ലക്ഷം മെട്രിക് ടൺ നെല്ല് സംസ്ഥാനത്താകമാനം സംഭരിച്ചു കഴിഞ്ഞെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. നെല്ല് സംഭരണത്തിനായി 57 മില്ലുടമകളുമായി സർക്കാർ ഈ വർഷം കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ മഴയ്ക്ക് മുമ്പ് തന്നെ നെല്ല് സംഭരണത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കാൻ സാധിച്ചിരുന്നെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. എന്നാൽ മഴയിൽ കൊയ്ത നെല്ലടക്കം വെള്ളത്തിലായതോടെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സർക്കാർ പ്രത്യേക അടിയന്തര യോഗങ്ങൾ വിളിച്ചാണ് പരിഹാരം കണ്ടത്.

മേയ് 15ന് നടന്ന യോഗത്തിൽ സിവിൽ സപ്ലൈസ് മന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥരും മില്ലുടമകളും പങ്കെടുത്തു.

യോഗത്തിൽ വെച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, പാഡി മാർക്കറ്റിങ് ഓഫീസർമാർ എന്നിവർ അംഗങ്ങളായ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

also read- വിഷു ബംപർ സമ്മാനം ഹൃദ്രോഗിയായ ജെസീന്ത വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ കാണാനായി കാത്തിരുന്ന് ഇവരും; കിടപ്പിലായ മരുമകന് ചികിത്സയും വീടും സ്വപ്‌നം കണ്ട് ഈ കുടുംബം

ഇതേതുടർന്ന് ഒരു ഡെപ്യൂട്ടി കളക്ടറും കൃഷി ഓഫീസറും ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ തൽസമയം കളക്ടറെ ധരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കർഷകരുടെ ആശങ്കകൾ ദുരീകരിക്കാനായ ആത്മവിശ്വാസത്തിലാണ് സർക്കാർ.

ALSO READ- അച്ഛനേയും അച്ഛമ്മയേയും കവർന്ന അപകടത്തിൽ നിന്നും അനാമികയ്ക്കും രക്ഷപ്പെടാനായില്ല; രണ്ട് ദിവസത്തെ തീരാവേദനയ്ക്ക് ഒടുവിൽ 9വയസുകാരിയും വിടവാങ്ങി

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പുഞ്ചവിളവെടുപ്പിന്റെ ഭാഗമായി സംഭരിക്കേണ്ടിയിരുന്ന 1,15,386 മെട്രിക് ടൺ നെല്ലിൽ 1,46,509 മെട്രിക് ഇതിനോടകം സംഭരിക്കാനായതും നേട്ടമായി. മാരിയ കാലാവസ്ഥയെ മനസിലാക്കി കൃഷിയിറക്കുന്ന കാര്യം കർഷകരും പരിഗണിക്കണമെന്ന നിർദേശവും മന്ത്രി ജിആർ അനിൽ മുന്നോട്ടുവെച്ചിട്ടുണ്ട്.

Exit mobile version